• Home  
  • ശുചിത്വ ഉഴവൂർ…സുന്ദര ഉഴവൂർ : ടൗൺ സൌന്ദര്യ വൽക്കരണത്തിനായി ചെടിച്ചട്ടികൾ വിതരണം ചെയ്തു.
- News

ശുചിത്വ ഉഴവൂർ…സുന്ദര ഉഴവൂർ : ടൗൺ സൌന്ദര്യ വൽക്കരണത്തിനായി ചെടിച്ചട്ടികൾ വിതരണം ചെയ്തു.

കോട്ടയം: ജില്ലയിലെ ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായ ടൗണായി ഉഴവൂർ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് ഓട്ടോ റിക്ഷാ തൊഴിലാളികൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾക്കുമായി ഉഴവൂർ ഗ്രാമപഞ്ചായത്ത് ചെടിച്ചട്ടികൾ വിതരണം ചെയ്തു. ഓട്ടോ റിക്ഷാ തൊഴിലാളികളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെയും ശ്രമഫലമായി ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ ഉഴവൂർ ടൌണിൽ ചട്ടികളിൽ പൂച്ചെടികൾ വച്ച് പിടിപ്പിച്ച് ടൌണിന് മോടി കൂട്ടിയിരുന്നു. ഇവരുടെ ഉദ്യമത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചിരുന്നു. ഇതിനെ കൂടുതൽ ജനകീയമാക്കുന്നതിന്‍റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ […]

കോട്ടയം: ജില്ലയിലെ ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായ ടൗണായി ഉഴവൂർ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് ഓട്ടോ റിക്ഷാ തൊഴിലാളികൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾക്കുമായി ഉഴവൂർ ഗ്രാമപഞ്ചായത്ത് ചെടിച്ചട്ടികൾ വിതരണം ചെയ്തു.

ഓട്ടോ റിക്ഷാ തൊഴിലാളികളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെയും ശ്രമഫലമായി ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ ഉഴവൂർ ടൌണിൽ ചട്ടികളിൽ പൂച്ചെടികൾ വച്ച് പിടിപ്പിച്ച് ടൌണിന് മോടി കൂട്ടിയിരുന്നു. ഇവരുടെ ഉദ്യമത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചിരുന്നു. ഇതിനെ കൂടുതൽ ജനകീയമാക്കുന്നതിന്‍റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കൂടുതൽ ചെടിച്ചട്ടികൾ വിതരണം ചെയ്തത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം. ചട്ടികൾ വിതരണം ചെയ്തു. മെംബർമാരായ ബിനു ജോസ്, ഏലിയാമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, റിനി വിൽസൺ, സെക്രട്ടറി സുനിൽ എസ്., സുധിക്കുട്ടൻ എന്നിവർ സന്നിഹിതരായിരുന്നു.

Email Us:  uzhavoorfriendsgroup@gmail.com

Contact: +1(914)330 0082 

Designed by signetmedia.in @2025. All Rights Reserved.