• Home  
  • കോട്ടയത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി; ബില്ല് അടക്കാൻ ഫണ്ട്‌ ലഭിച്ചില്ലെന്ന് അധികൃതർ
- News

കോട്ടയത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി; ബില്ല് അടക്കാൻ ഫണ്ട്‌ ലഭിച്ചില്ലെന്ന് അധികൃതർ

വൈദ്യുതി ബില്ല് അടക്കാൻ ഫണ്ട്‌ ലഭിച്ചിട്ടില്ലെന്നാണ് സെന്റർ അധികൃതർ പറയുന്നത്. 68,000 രൂപയോളമാണ് കെഎസ്ഇബിയിൽ കുടിശികയായി അടക്കാനുള്ളത്.

കോട്ടയം: നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസാണ് കെ എസ് ഇ ബി ഊരി മാറ്റിയത്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സെന്ററിലും ഹോസ്റ്റലിലും നിലവിൽ വൈദ്യുതി ഇല്ലാതെ തുടരുകയാണ്. വൈദ്യുതിയില്ലാത്തത് കാരണം വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങി.

അതേ സമയം നഴ്സിംഗ് സെന്റർ അധികൃതരും വിഷയത്തിൽ പ്രതികരിച്ചു. വൈദ്യുതി ബില്ല് അടക്കാൻ ഫണ്ട്‌ ലഭിച്ചിട്ടില്ലെന്നാണ് സെന്റർ അധികൃതർ പറയുന്നത്. 68,000 രൂപയോളമാണ് കെഎസ്ഇബിയിൽ കുടിശികയായി അടക്കാനുള്ളത്.

Email Us:  uzhavoorfriendsgroup@gmail.com

Contact: +1(914)330 0082 

Designed by signetmedia.in @2025. All Rights Reserved.