ഉഴവൂര്‍: ഗ്രാമപ്പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ വീണ്ടും ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം കണ്ടുതുടങ്ങി. കഴിഞ്ഞവര്‍ഷവും ഉഴവൂരില്‍ ആഫ്രിക്കന്‍ ഒച്ച് കൃഷിനാശം വരുത്തിയിരുന്നു. ഉഴവൂര്‍ ഈസ്റ്റിലാണ് ഇവയുടെ ശല്യം കൂടുതല്‍. കഴിഞ്ഞ വര്‍ഷം മൂന്ന് ശാസ്ത്രസംഘങ്ങള്‍ പഠനത്തിന് എത്തിയിരുന്നു. ഇവയെ നശിപ്പിക്കാനുള്ള മാര്‍ഗം അടങ്ങിയ വീഡിയോ ഇവര്‍ നല്‍കിയിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ വഴി ബോധവത്കരണവും നടത്തി. ഈ വര്‍ഷവും നശീകരണത്തിന് ആളുകളെ തയ്യാറാക്കി തുടങ്ങിയെയെന്ന് പ്രസിഡന്റ് ജോണീസ് പി.സ്റ്റീഫന്‍ പറഞ്ഞു.
